സ്കൂള്‍
വിക്കിയില്‍ ജി.എച്ച്.എസ്.എസ്
അരീക്കോട്
ഏറ്റവും മികച്ച
സ്കൂള്‍
സംസ്ഥാനത്തെ സ്കൂള്‍ വിക്കിയില്‍ ഏറ്റവും മികച്ച രീതിയില്‍ വിവരങ്ങള്‍ നല്‍കുന്ന സ്കൂളിന് കൈറ്റ്ഏര്‍പ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക പുരസ്കാരം മലപ്പുറം ജില്ലയിലെ ജി.എച്ച്.എസ്.എസ്. അരീക്കോടിന്.വയനാട് ജില്ലയിലെ ജി.എച്ച്.എസ്.എസ് വാകേരി,തിരുവനന്തപുരം ജില്ലയിലെ ഗവ മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍ എന്നീ സ്കൂളുകള്‍ക്കാണ് സംസ്ഥാന തലത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍.
ഒക്ടോബര്‍ 4-ന് വൈകുന്നേരം നാല് മണിയ്ക്ക് മലപ്പുറം ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അവാർഡുകൾ വിതരണം ചെയ്യുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
സംസ്ഥാനത്തെ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് (ഐടി@സ്കൂള്‍) 2009-ല്‍ ആരംഭിച്ച 'സ്കൂള്‍ വിക്കി' പോര്‍ട്ടല്‍ വിക്കിപീഡിയ മാതൃകയില്‍ പങ്കാളിത്ത സ്വഭാവത്തോടെ വിവരശേഖരണം സാധ്യമാക്കുന്നതാണ്. പൂര്‍ണമായും മലയാളത്തിലുള്ള സ്കൂള്‍ വിക്കി ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലുള്ള ഏറ്റവും വലിയ ഡിജിറ്റല്‍ വിവര സംഭരണിയാണ്. 2017 മുതല്‍ സ്കൂള്‍ കലോല്‍സവങ്ങളിലെ മുഴുവന്‍ രചനാ മത്സരങ്ങളുടെ സൃഷ്ടികളും സ്കൂള്‍ വിക്കിയില്‍ ലഭ്യമാക്കി വരുന്നുണ്ട്. സ്കൂളിന്റെ വിവരങ്ങള്‍,ചരിത്രം, പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സ്കൂള്‍ മാപ്പ്, വിവിധ ക്ലബ്ബുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ സ്കൂള്‍ വിക്കിയില്‍ ലഭ്യമാണ്. നിലിവില്‍26952 പേര്‍ അംഗത്വമെടുത്തിട്ടുള്ള സ്കൂള്‍ സ്കൂള്‍ വിക്കിയില്‍ 16047ലേഖനങ്ങളുണ്ട്. 2010-ലെ സ്റ്റോക്ഹോം ചലഞ്ച് അവാര്‍ഡ്, 2017-ലെ സോഷ്യല്‍ മീഡിയ ഫോര്‍ എംപവര്‍മെന്റ് അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങളും സ്കൂള്‍ വിക്കിക്ക് ലഭിച്ചിട്ടുണ്ട്.
സ്കൂള്‍ വിക്കി എന്ന ആശയം നടപ്പാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് കൈറ്റിന്റെ മലപ്പുറം കോ-ഓര്‍ഡിനേറ്ററായിരുന്ന അന്തരിച്ച കെ.ശബരീഷാണ്. അദ്ദേഹത്തിന്റെ പേരിലാണ് 2018-ലെ സ്കൂള്‍ വിക്കി അവാര്‍ഡ് ഒന്നാം സമ്മാനം നല്‍കുന്നത്. സംസ്ഥാനതലത്തില്‍ ട്രോഫിക്കും പ്രശംസാപത്രത്തിനും പുറമെ ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും, രണ്ടും മൂന്നും സമ്മാനങ്ങള്‍ അമ്പതിനായിരം, ഇരുപത്തയ്യായിരം രൂപ വീതവുമാണ്.ജില്ലാതലത്തില്‍ ഒന്നും രണ്ടും സമ്മാനാര്‍ഹരായവര്‍ക്ക് ട്രോഫിയും പ്രശംസാപത്രവും യഥാക്രമം പതിനായിരം, അയ്യായിരം രൂപയും ലഭിക്കും. വിശ്വപ്രഭ (ചെയര്‍മാന്‍), കെ.അന്‍വര്‍ സാദത്ത് (കണ്‍വീനര്‍), ബി.അബുരാജ്, രഞ്ജിത് സിജി, ഡോ. പി.കെ.തിലക് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
ജില്ലാതല വിജയികളെ അറിയുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
No comments:
Post a Comment