Friday, September 19, 2025
Monday, September 15, 2025
ഫ്രീഡം സോഫ്റ്റുവെയർ ആചരണം
എല്ലാവർഷവും സെപ്തംബർ മാസം മൂന്നാമത്തെ ശനിയാഴ്ചയാണ് free Software day ആയി ആചരിക്കുന്നത്. ഈ വർഷം അത് September 20 നാണ്.
15/09/2025 മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയായിട്ടാണ് ഇത് LK യൂണിറ്റുകളിൽ നടപ്പാക്കേണ്ടത്.
1. ഈ ഒരാഴ്ച LK ജില്ലാ ഗ്രൂപ്പിൽ നൽകുന്ന Information kit കൾ കുട്ടികളുടെ ഗ്രൂപ്പിൽ ഷെയർ ചെയ്യുക.
2. 20/09/2025 ന് ഇവ ഉൾപ്പെടുന്ന ഒരു പ്രശ്നോത്തരി നടത്തി വിജയിയെ കണ്ടെത്തുന്നു. (open quiz മാതൃകയിയല്ല അത് നടത്തുന്നത്, ജില്ലയിൽ നിന്ന് പ്രത്യേകം തയ്യാറാക്കി നൽകുന്ന html ഫയൽ ഉപയോഗിച്ചായിരിക്കും ഇത് നടത്തുക)
3. 23/09/2025 ന് അസംബ്ലിയിൽ സംസ്ഥാന തലത്തിൽ നിന്നും ലഭിക്കുന്ന പ്രതിജ്ഞ എടുക്കുക. Quiz ലെ വിജയിയെ പ്രഖ്യാപിക്കുക.
4. ഉച്ചയ്ക് 2 മണിയ്ക്ക് ജില്ലയിൽ നിന്ന് തയ്യാറാക്കി നൽകിയ പ്രസൻ്റേഷൻ ഉപയോഗിച്ച് Mentor ക്ലാസ്സെടുക്കുകയും , Phet, Thalam, Stellarium തുടങ്ങിയ സോഫ്റ്റുവെയറിലെ രണ്ട് ആക്റ്റിവിറ്റികൾ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്യണം.
5. a)Foss Corner
b)Seminar on free software
c)Exibition - ഇതിനു വേണ്ടി പ്രവർത്തിച്ച ആളുകൾ, സംഭാവനകൾ
d)സമീപ പ്രദേശത്തെ പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികൾക്ക് സോഫ്റ്റ് വെയർ പരിചയപ്പെടുത്തുക
ഈ പ്രവർത്തനങ്ങളിൽ ഏതെങ്കിലും 2 എണ്ണം ഈ ആഴ്ച നടത്തണം .
ഇവയെല്ലാം കൃത്യമായി document ചെയ്യുകയും പ്രവർത്തനങ്ങൾ Schoolwiki , സാമൂഹ്യ മാധ്യമങ്ങൾ എന്നിവയിലൂടെ പ്രചരിപ്പിക്കുകയും വേണം.
Thursday, July 17, 2025
Sunday, June 8, 2025
Little Kite's - New Batch 2025-28
ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളാകാൻ അവസരം
നിലവിലെ എട്ടാം ക്ലാസ്സ് കുട്ടികൾക്ക് ലിറ്റിൽകൈറ്റ്സിൽ അംഗമാകാൻ ജൂൺ 17 വരെ അപേക്ഷ നൽകാം.
ജൂൺ 25 ന് നടക്കുന്ന ആപ്ററിട്ട്യൂട്ട് ടെസ്റ്റിലൂടെയാണ് പ്രവേശനം ലഭിക്കുക.
അപേക്ഷാഫോമിന്റെ മാതൃക : Click here
Monday, October 21, 2024
Sunday, September 29, 2024
District IT Quiz 2024
പാലക്കാട് ജില്ല ഐ ടി ക്വിസ് 30/09/2024 ന് കൈറ്റ് പാലക്കാട് ജില്ലാ ഓഫീസിൽ വച്ച് നടത്തുന്നു.
HS, HSS വിഭാഗത്തിൽ സബ്ജില്ലയിൽ നിന്ന് ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർ AEO യുടെ കത്തോടെ ക്വിസിന് പങ്കെടുക്കണം.
HS വിഭാഗം - 10.30 am
HSS വിഭാഗം - 2.30 pm.
മത്സരാർത്ഥികൾ അര മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം.





