ശബരീഷ് മാഷിനെ അനുസ്മരിച്ച് വിക്കിപീഡിയ
ശബരീഷ് മാഷിനെ അനുസ്മരിച്ച് വിക്കിപീഡിയ ഫൌണ്ടേഷൻ സ്ഥാപകൻ ജിമ്മി വെയിൽസ്. സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണിൽ നടന്ന വിക്കിമാനിയ കോൺഫ്രൻസിലാണ് ’സ്കൂൾ വിക്കി’ യെന്ന ആശയം നടപ്പാക്കിയ ശബരീഷ് മാഷിനെ അദ്ദേഹം അനുസ്മരിച്ചത്. സ്വതന്ത്ര സോഫ്റ്റ് വെയറിലൂടെ കാലത്തിന് മുന്നേ സഞ്ചരിച്ച അധ്യാപകനായിരുന്നു ശബരീഷെന്നും ജീവിതം മുഴുവന്‍ മാറ്റിവെച്ചത് 'ഐടി@സ്‌കൂള്‍' പ്രസ്ഥാനം വളര്‍ത്തിയെടുക്കാനായിരുന്നുവെന്നും അദ്ദേഹം ഓര്‍മിച്ചു. മലപ്പുറം വിദ്യാഭ്യാസ ജില്ല മാസ്റ്റര്‍ ട്രെയിനര്‍ കോഡിനേറ്ററായി പ്രവര്‍ത്തിച്ചുവരവേയാണ് ശബരീഷ് മാഷിന്റെ അപ്രതീക്ഷിതമായ വിടവാങ്ങല്‍. മലപ്പുറം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു ശബരീഷ്. ഐടി@ സ്‌കൂള്‍ എന്ന ആശയം പിച്ചവച്ചുതുടങ്ങുമ്പോള്‍ മുതല്‍ അതിന്റെ കൂട്ടുകാരനായി മാറി. സ്വാതന്ത്ര്യത്തിന്റെ തുറന്ന ആകാശത്തില്‍ ചിറകുകള്‍ വിരിച്ച് പറക്കാനുള്ളതാണ് അറിവുകള്‍, അതിനൊരിക്കലും കൂച്ചുവിലങ്ങ് ഇടരുതെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. 45 വയസ് വരെയുള്ള ജീവിതം മുഴുവന്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിലേക്കായിരുന്നു നീക്കിവെച്ചത്.
ലോകത്തില്‍ ഒരുപക്ഷേ മറ്റൊരിടത്തും ഇല്ലാത്ത സ്‌കൂള്‍ വിക്കി എന്ന ആശയം യാഥാര്‍ഥ്യമാക്കിയതും മാഷാണ്. വിക്കിപീഡിയ മാതൃകയില്‍ കേരളത്തിലെ എല്ലാ സ്‌കൂളുകളുടെയും എല്ലാ വിവരങ്ങളും ലഭ്യമാവുന്ന ശേഖരമാണ് 'സ്‌കൂള്‍ വിക്കി'. കേരളത്തിലെ എല്ലാ സ്‌കൂളുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സംരംഭമായ ഐടി @ സ്‌കൂള്‍ തയ്യാറാക്കുന്ന സംരംഭമാണ് സ്‌കൂള്‍ വിക്കി. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകസൃഷ്ടികളും അദ്ധ്യാപകര്‍ തയ്യാറാക്കുന്ന പഠനസഹായ വിവരങ്ങളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമാണ് ഈ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വിക്കിമീഡിയ ഫൗണ്ടേഷന്‍ തയ്യാറാക്കിയ മീഡിയവിക്കി ഉപയോഗപ്പെടുത്തിയാണ് സ്‌കൂള്‍ വിക്കി തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഐടിയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതില്‍ ഐടി@സ്‌കൂള്‍ പദ്ധതി വഹിച്ച പങ്കു ചെറുതല്ല. പദ്ധതിയുടെ തുടക്കം മുതല്‍ ഭാഗമായ ശബരീഷ് മാഷ് നല്ലൊരു അധ്യാപകപശീലകനായിരുന്നു. ഗണിത ശാസ്ത്രാധ്യാപകനെന്ന നിലയില്‍ ഐടി കസ്റ്റമൈസേഷനിലും മുഖ്യപങ്കാളിയായി. ചെറാട്ടുകുഴി പരേതനായ നാരായണന്‍കുട്ടിയുടെയും കനകമാലികയുടെയും മകനാണ് ശബരീഷ് മാഷ്.
(കടപ്പാട്- mediaone.tv )
No comments:
Post a Comment