ലിറ്റില്‍ കൈറ്റ്സ് സ്കൂള്‍തല ഏകദിന ക്യാമ്പ്
( ക്യാമ്പിനു തയ്യാറാകുമ്പോള്‍ ഓര്‍മ്മിക്കേണ്ടവ....)
എല്ലാ ലിറ്റില്‍ കൈറ്റ് വിദ്യാര്‍ത്ഥികളും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.
ലിറ്റില്‍ കൈറ്റ്സ് ആദ്യത്തെ അഞ്ച് ആഴ്ചകളിലെ മൊഡ്യൂളുകളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമായും പൂര്‍ത്തീകരിച്ചിരിക്കണം.
വിദ്യാര്‍ത്ഥികള്‍ മുന്‍ പ്രവര്‍ത്തനങ്ങളില്‍ തയ്യാറാക്കിയ അനിമേഷന്‍ ഫയലുകളാണ് ക്യാമ്പിലെ പ്രായോഗിക പ്രവര്‍ത്തനത്തിന് ഉപയോഗിക്കേണ്ടത്.
ഓഡിയോ റിക്കാര്‍ഡിങ്ങ് ഗ്രൂപ്പടിസ്ഥാനത്തില്‍ ചെയ്താല്‍ മതിയാകും.
ഓഡിയോ പ്രവര്‍ത്തിപ്പിക്കേണ്ടി വരുമ്പോള്‍ ഹെഡ്ഫോണ്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുക.
ഒരു യൂണിറ്റിലെ കൈറ്റ് മാസ്റ്ററും, മിസ്ട്രസ്സുും, ആര്‍.പി.യും ചേർന്നാണ് ക്യാമ്പ് നടത്തേണ്ടത്.
ഓരോ യൂണിറ്റില്‍ നിന്നും സബ് ജില്ലാതലത്തിലേക്കുള്ള നാല് (4) കുട്ടികളുടെ സെലക്ഷൻ കൈറ്റ് മാസ്റ്ററും,മിസ്ട്രസ്സുും, ആര്‍.പി.യും ചേർന്ന് സുതാര്യമായി ചെയ്യേണ്ടതാണ്.
കൈറ്റ് പ്രസിദ്ധീകരിച്ച മൊഡ്യൂളും വീഡിയൊ ടൂട്ടോറിയലും കൈറ്റ് മാസ്റ്റർമാരും ആര്‍.പി.യും കൃത്യമായി പഠിച്ച് പരിശീലിക്കേണ്ടതാണ്. ഒന്‍പതാം ക്ലാസ്സിലെ ഐ.സി.ടി. ടെക്സ്റ്റും പരിശോധിക്കുക.
തെരഞ്ഞെടുത്ത കുട്ടികളുടെ അഡ്മിഷന്‍ നമ്പര്‍, പേര് എന്നിവ അന്നു വൈകുന്നേരം അഞ്ചുമണിക്കു മുന്‍പ് , നിശ്ചിത ഫോര്‍മാറ്റില്‍ drcpkd@gmail.com , littlekites900000@gmail.comഎന്ന വിലാസങ്ങളില്‍ അയക്കേണ്ടതാണ്.
ഒരു കുട്ടിക്ക് പരമാവധി 60 രൂപ പ്രകാരം ഉച്ചഭക്ഷണത്തിന് യൂണിറ്റ് ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാവുന്നതണ്.
ആര്‍.പി.ക്ക് മാത്രമെ ഓണറേറിയം നല്‍കേണ്ടതുള്ളൂ (Rs. 500).
ഇതിനാവശ്യമായ തുക യൂണിറ്റിലേക്ക് അനുവദിക്കുന്നതാണ്.
ക്യാമ്പ് ഉള്‍പ്പടെ എല്ലാ ലിറ്റില്‍ കൈറ്റ് പ്രവര്‍ത്തനങ്ങളുടേയും വരവുചെലവു കണക്കുകള്‍ ക്യാഷ്ബുക്കില്‍ ചേര്‍ക്കേണ്ടതാണ്.
ബില്ലുകളും
വൗച്ചറുകളും യൂണിറ്റില്‍
സൂക്ഷിക്കേണ്ടതാണ്
Feedback Form
No comments:
Post a Comment