pages

Thursday, September 13, 2018

ലിറ്റില്‍ കൈറ്റ്സ മാസ്റ്റര്‍/കൈറ്റ് മിസ്ട്രസ്സുമാര്‍ക്കുള്ള രണ്ടാം ഘട്ട മൊഡ്യൂള്‍ പരിശീലനം


പാലക്കാട് ജില്ലയിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലെ സെപ്റ്റംബര്‍ മുതലുള്ള യൂണിറ്റ് തല ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ കൈറ്റ് മാസ്റ്റര്‍/കൈറ്റ് മിസ്ട്രസ്‌മാര്‍ക്കുള്ള രണ്ടാം ഘട്ട മൊഡ്യൂള്‍ പരിശീലനം 2018 സെപ്റ്റംബര്‍ 14, 15 തിയ്യതികളില്‍ താഴെ നല്‍കിയ പ്രകാരമുള്ള കേന്ദ്രങ്ങളില്‍ നടക്കുന്നു. യൂണിറ്റിലെ തീരുമാന പ്രകാരം ഒരു യൂണിറ്റില്‍ നിന്നും കൈറ്റ് മാസ്റ്റര്‍/കൈറ്റ് മിസ്ട്രസ്‌മാരില്‍ ഒരാള്‍ മാത്രമാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടതുള്ളൂ. യൂണിറ്റില്‍ നിന്നുള്ള പങ്കാളിത്തം ഉറപ്പാക്കുവാന്‍ അഭ്യര്‍ഥിക്കുന്നു.


ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിലേക്ക് അനുവദിച്ച രണ്ടാം ഗഡു ഫണ്ട് ചെക്കായി പരിശീലന ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതിനാല്‍ പരിശീലനത്തിനു വരുന്ന അധ്യാപകരുടെ പേരില്‍ ചെക്ക് കൈപറ്റുന്നതിനുള്ള Authorization letter കൊണ്ടുവരേണ്ടതാണ്.(അനുവദിച്ച തുക സംബന്ധിച്ച വിവരം ഉള്ളടക്കം ചെയ്തിട്ടുണ്ട്).


പരിശീലത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ നിര്‍ബന്ധമായും ലാപ് ടോപ്, പെന്‍ഡ്രൈവ്, ഡാറ്റാകേബിള്‍, ഉച്ചഭക്ഷണം എന്നിവ കൊണ്ടു വരേണ്ടതാണ്.


1) പാലക്കാട് വിദ്യാഭ്യാസ ജില്ല- DRC പാലക്കാട് (Comp. Lab and Hall)


2) മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല- KTMHS മണ്ണാര്‍ക്കാട്


3) ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല- ETC GHSഒറ്റപ്പാലം ഈസ്റ്റ്


No comments:

Post a Comment