pages

Thursday, September 13, 2018



ഓണ്‍ലൈന്‍ കണക്കെടുപ്പുകളും
കേരളത്തിന്റെ വിദ്യാഭ്യാസ ഡിജിറ്റല്‍ ശൃംഖലയുടെ കരുത്തും

Facebook post by

കെ.അന്‍വര്‍ സാദത്ത്, വൈസ് ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍, കൈറ്റ്



പ്രളയാനന്തരം സെപ്റ്റംബര്‍ 5-നാണ് രണ്ട് പ്രധാന കണക്കെടുപ്പുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചത്.

(1) പ്രളയബാധിത സ്കൂളുകളിലെ കെട്ടിടങ്ങള്‍, ചുറ്റുമതില്‍, ശൗചാലയങ്ങള്‍, കുടിവെള്ള സംവിധാനം, ജൈവ വൈവിധ്യ പാര്‍ക്കുകള്‍ എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ ചിത്രങ്ങള്‍ സഹിതം ഒരു ഓണ്‍ലൈന്‍ സംവിധാനം വഴി ശേഖരിക്കണം. കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ താല്പര്യപ്പെട്ടിട്ടുള്ള ഏജന്‍സികള്‍ക്ക് ഇത് ഭൂപടത്തില്‍ രേഖപ്പെടുത്തിക്കൊണ്ടു തന്നെ ഡിജിറ്റലായി നല്‍കണം.

(2) സെപ്റ്റംബര്‍ 11-ന് (പിന്നീടത് 12 ഉം കൂടെയാക്കി) കേരളത്തിലെ 1 മുതല്‍ 12 വരെയുള്ള മുഴുവന്‍ വിദ്യാലയങ്ങളിലെയും കുട്ടികളില്‍ നിന്നും (അണ്‍-എയ്ഡഡ് സി.ബി.എസ്.- .സി.എസ്., കേന്ദ്രീയവിദ്യാലയങ്ങള്‍ എല്ലാം ഉള്‍പ്പെടെ) ധനശേഖരണം നടത്തണം. ഇത് അന്ന് തന്നെ പോര്‍ട്ടലില്‍ ഓണ്‍ലൈനായി രേഖപ്പെടുത്തണം. അടുത്ത ദിവസം എസ്.ബി..യുടെ പ്രത്യേക അക്കൗണ്ടില്‍ ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ രൂപത്തില്‍ ശേഖരിക്കണം.

സ്കൂളുകളില്‍ നിന്നുള്ള വിവരശേഖരണം സമ്പൂര്‍ണവഴി ആയിരിക്കണം എന്ന് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ളതിനാല്‍ രണ്ടു പ്രക്രിയയും സമ്പൂര്‍ണ വഴി തന്നെ നടത്താന്‍ കൈറ്റ് തീരുമാനിച്ചു. നഷ്ടം വന്ന സ്കൂളുകളുടെ കണക്കെടുക്കാന്‍ രണ്ട് അവധി ദിവസങ്ങള്‍ മാത്രമേ (സെപ്റ്റംബര്‍ 8, 9) ഉണ്ടായിരുന്നുള്ളൂ. കൈറ്റിന്റെ ടീം സ്കൂളുകളുടെ സഹായത്താല്‍ സെപ്തംബര്‍ 10 ന് ആ പ്രക്രിയ പൂര്‍ത്തിയാക്കി. സംഭാവനയുടെ കണക്കെടുക്കാന്‍ ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ സമ്പൂര്‍ണയില്‍ ഇല്ല. എന്നാല്‍ ഈ രണ്ടു മേഖലകളിലേയും ഏകജാലക പ്രവേശനത്തിനുള്ള പോര്‍ട്ടലുകളില്‍ ഈ സ്കൂളുകള്‍ ലോഗിന്‍ ചെയ്യാനുപയോഗിക്കുന്ന യൂസര്‍ ഐ.ഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ചുതന്നെ സമ്പൂര്‍ണയിലും അവര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന സേവനം പ്രത്യേക വെബ് സര്‍വീസ് വഴി ശനിയാഴ്ചയോടെ ഏര്‍പ്പെടുത്തി. സി.ബി.എസ്.ഇ – ഐ.സി.എസ്.ഇ ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ക്ക് സമ്പൂര്‍ണയില്‍ പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനവുമൊരുക്കി. അങ്ങനെ സെപ്റ്റംബര്‍ 11-ന് 15000 ലധികം സ്കൂളുകള്‍ക്ക് വിവരം നല്‍കാനായി 'സമ്പൂര്‍ണ' പൂര്‍ണമായും സജ്ജമായി.

( പൂര്‍ണ്ണരൂപം വായിക്കുക.... )

No comments:

Post a Comment