IT Mela Softwares


മലയാളം ടൈപ്പിംഗ് സോഫ്റ്റ്‍വെയർ –ശാരിക ഹെൽപ്പ് വീഡിയോ- Link

അനിമേഷൻ & പ്രോഗ്രാമിംഗ് സോഫ്റ്റ്‍വെയർ - Link


Sunday, September 9, 2018

പ്രളയബാധിത സ്‌കൂളുകളുടെയും ദുരിതാശ്വാസ സംഭാവനയുടെയും കണക്കെടുപ്പിന് 'സമ്പൂര്‍ണ'


സംസ്ഥാനത്തെ പ്രളയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളില്‍ നിന്നും പണം ശേഖരിക്കുന്നതിനും കണക്ക് രേഖപ്പെടുത്തുന്നതിനും 'കൈറ്റ്'’ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തി. ഓരോ സ്‌കൂളും ശേഖരിക്കുന്ന തുക സെപ്തംബര്‍ 11-ന് വൈകുന്നേരം 'സമ്പൂര്‍ണ' സ്‌കൂള്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിലാണ് രേഖപ്പെടുത്തേണ്ടത്. എസ്.ബി.ഐയുടെ പോര്‍ട്ടലില്‍ ഓണ്‍ലൈനായും ചെലാന്‍ ഉപയോഗിച്ച് ശാഖകള്‍ വഴിയും പൊതുവിദ്യാഭ്യാസവകുുപ്പിന്റെ ബാങ്ക് അക്കൗണ്ടില്‍ പണമടയ്ക്കാം.

സംസ്ഥാനത്തെ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള മുഴുവന്‍ സ്‌കൂളുകളുടെയും (സി.ബി.എസ്., .സി.എസ്., കേന്ദ്രീയവിദ്യാലയങ്ങള്‍ ഉള്‍പ്പെടെ) വിശദാംശങ്ങള്‍ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തണം എന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സമ്പൂര്‍ണ പോര്‍ട്ടല്‍ വഴി നടത്താന്‍ നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. www.sampoorna.itschool.gov.in പോര്‍ട്ടലില്‍ ആണ് ഫണ്ടുശേഖരണ വിവരങ്ങള്‍ നല്‍കേണ്ടത്. പ്രൈമറി-ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ നിലവിലുള്ള 'സമ്പൂര്‍ണ' ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കിയും ഹയര്‍സെക്കന്ററി-വി.എച്ച്.എസ്.ഇ വിഭാഗങ്ങള്‍ എച്ച്.എസ്.ക്യാപില്‍ നല്‍കിയിട്ടുള്ള ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കിയും സമ്പൂര്‍ണ പോര്‍ട്ടലില്‍ പ്രവേശിക്കാം. സി.ബി.എസ്./.സി.എസ്.ഇ തുടങ്ങിയ സംസ്ഥാന സിലബസിനു പുറമെയുള്ള സ്‌കൂളുകള്‍ സമ്പൂര്‍ണയില്‍ നല്‍കിയ ലിങ്കില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യണം.

പ്രളയ ബാധിത സ്‌കൂളുകളിലെ കെട്ടിടം, ചുറ്റുമതില്‍, ശൗചാലയം, കുടിവെള്ള വിതരണ സംവിധാനം, ജൈവവൈവിധ്യ ഉദ്യാനം തുടങ്ങിയവയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ ചിത്രം സഹിതം ശേഖരിക്കുന്ന പ്രക്രിയ ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് കൈറ്റ് വൈസ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. താല്‍പര്യമുള്ളവര്‍ക്ക് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനായി സ്‌കൂളുകളുടെയും നാശനഷ്ടങ്ങളുടെയും വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ബുധനാഴ്ചയോടെ പ്രസിദ്ധീകരിക്കും. സര്‍ക്കുലറുകള്‍ www.education.kerala.gov.in ല്‍ ലഭ്യമാണ്.


No comments:

Post a Comment