ഹരിതവിദ്യാലയം റിയാലിറ്റി ഷോ -2025


ഹരിതവിദ്യാലയം റിയാലിറ്റി ഷോ -2025
Online അപേക്ഷ നൽകേണ്ട അവസാനതിയ്യതി - 20/11/2025

Online അപേക്ഷ https://hv.kite.kerala.gov.in/ ഈ ലിങ്കിലൂടെ സമർപ്പിക്കാം.



Sunday, September 21, 2025

 

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം – കൈറ്റ് പാലക്കാട്.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സെപ്തംബർ 20 ന് KITE പാലക്കാട് ജില്ലാ ഓഫീസിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം സംഘടിപ്പിച്ചു.

രാവിലെ 9:30 മുതൽ ഇൻസ്റ്റലേഷൻ ഫെസ്റ്റോടെയാണ് ദിനചാരണം ആരംഭിച്ചത്. മുൻകൂട്ടി രജിസ്റ്റർ ചെയതവർക്കും നേരിട്ട് ഓഫീസിൽ വന്നവർക്കുമായി KITE GNU/Linuxj(Ubuntu 22.04. 5) ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു നൽകി. അധ്യാപകരും പൊതു ജനങ്ങളും വിദ്യാർത്ഥികളുമായി 30 ലധികം പേർ ഇൻസ്റ്റലേഷൻ ഫെസ്റ്റിൽ പങ്കെടുത്ത് അവരുടെ ലാപ്‌ടോപ്പുകളിൽ Ubuntu 22.04. 5 ഇൻസ്റ്റാൾ ചെയ്തു സംതൃപ്തിയോടെ മടങ്ങി.

ഉച്ചയ്ക്ക് 2 മണിക്ക് നടന്ന സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ ബഹു. തൊഴിൽ - വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് സി.ഇ.ഒ ശ്രീ.അൻവർ സാദത്ത്.കെ അധ്യക്ഷത വഹിച്ചു. തുടർന്ന് ജില്ലാ തല സെമിനാറിൽ 'സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളും പ്രാധാന്യവും' എന്ന വിഷയത്തിൽ ശ്രീ. മുകുന്ദൻ അണ്ണാമലൈ (Partner ZENDALONA, മുൻ ISRO ശാസ്ത്രജ്ഞൻ) സെമിനാർ അവതരിപ്പിച്ചു. 


സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകൾ വളരെ ആവേശത്തോടെ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മുകുന്ദൻ സർ അവതരിപ്പിച്ചു. 4.15 മുതൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഒരുക്കിയ റോബോട്ടിക് ഉൽപ്പന്നങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. അധ്യാപകരും പൊതു ജനങ്ങളും വിദ്യാർത്ഥികളുമായി 60 ലധികം പേർ സെമിനാറിൽ പങ്കെടുത്തു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം വിദ്യാർത്ഥികളിലും അധ്യാപകരിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം സൃഷ്ടിക്കുകയും, സാങ്കേതിക വിദ്യകളിൽ അവരുടെ പങ്കാളിത്തം ശക്തമാക്കുകയും ചെയ്തു.

No comments:

Post a Comment