ഫ്രീഡം സോഫ്റ്റുവെയർ ആചരണം
എല്ലാവർഷവും സെപ്തംബർ മാസം മൂന്നാമത്തെ ശനിയാഴ്ചയാണ് free Software day ആയി ആചരിക്കുന്നത്. ഈ വർഷം അത് September 20 നാണ്.
15/09/2025 മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയായിട്ടാണ് ഇത് LK യൂണിറ്റുകളിൽ നടപ്പാക്കേണ്ടത്.
1. ഈ ഒരാഴ്ച LK ജില്ലാ ഗ്രൂപ്പിൽ നൽകുന്ന Information kit കൾ കുട്ടികളുടെ ഗ്രൂപ്പിൽ ഷെയർ ചെയ്യുക.
2. 20/09/2025 ന് ഇവ ഉൾപ്പെടുന്ന ഒരു പ്രശ്നോത്തരി നടത്തി വിജയിയെ കണ്ടെത്തുന്നു. (open quiz മാതൃകയിയല്ല അത് നടത്തുന്നത്, ജില്ലയിൽ നിന്ന് പ്രത്യേകം തയ്യാറാക്കി നൽകുന്ന html ഫയൽ ഉപയോഗിച്ചായിരിക്കും ഇത് നടത്തുക)
3. 23/09/2025 ന് അസംബ്ലിയിൽ സംസ്ഥാന തലത്തിൽ നിന്നും ലഭിക്കുന്ന പ്രതിജ്ഞ എടുക്കുക. Quiz ലെ വിജയിയെ പ്രഖ്യാപിക്കുക.
4. ഉച്ചയ്ക് 2 മണിയ്ക്ക് ജില്ലയിൽ നിന്ന് തയ്യാറാക്കി നൽകിയ പ്രസൻ്റേഷൻ ഉപയോഗിച്ച് Mentor ക്ലാസ്സെടുക്കുകയും , Phet, Thalam, Stellarium തുടങ്ങിയ സോഫ്റ്റുവെയറിലെ രണ്ട് ആക്റ്റിവിറ്റികൾ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്യണം.
5. a)Foss Corner
b)Seminar on free software
c)Exibition - ഇതിനു വേണ്ടി പ്രവർത്തിച്ച ആളുകൾ, സംഭാവനകൾ
d)സമീപ പ്രദേശത്തെ പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികൾക്ക് സോഫ്റ്റ് വെയർ പരിചയപ്പെടുത്തുക
ഈ പ്രവർത്തനങ്ങളിൽ ഏതെങ്കിലും 2 എണ്ണം ഈ ആഴ്ച നടത്തണം .
ഇവയെല്ലാം കൃത്യമായി document ചെയ്യുകയും പ്രവർത്തനങ്ങൾ Schoolwiki , സാമൂഹ്യ മാധ്യമങ്ങൾ എന്നിവയിലൂടെ പ്രചരിപ്പിക്കുകയും വേണം.