അക്ഷരസുഹൃത്തുക്കള്‍
മഹാപ്രളയത്തിൽ മുങ്ങിപ്പൊങ്ങിയ കേരളത്തിന്റെ പുനഃസൃഷ്ടിയിൽ
പാലക്കാട് ഗ്രാമദീപം വായനശാല പാട്ടോലയുടെ കൈത്താങ്ങ്....
ഒപ്പം കാവശ്ശേരി കെ.സി.പി.സ്കൂളിലെ ലിറ്റില്‍ കൈറ്റ്സും...
നഷ്ടപ്പെട്ട മേൽവിലാസത്തെ പറ്റി വേദനിക്കുന്നവർക്ക്
പുതിയ മേൽവിലാസങ്ങളിലൂടെ അക്ഷരവെളിച്ചം പകർന്ന്
പ്രായ വ്യത്യാസമില്ലാതെ...
സ്കൂൾ വിദ്യാർത്ഥികൾ, വീട്ടമ്മമാർ, അദ്ധ്യാപകർ, ജീവനക്കാർ, രക്ഷിതാക്കൾ...
ഇവർ ഒത്തുചേര്‍ന്നപ്പോൾ രചിച്ചത് സ്നേഹത്തിന്റെ കൈത്താങ്ങാണ്...
അവസരോചിതമായ നിർദ്ദേശങ്ങൾ നൽകി, സമയബന്ധിതമായി
അക്ഷരങ്ങളുടെ സ്നേഹപ്പകർപ്പ് പൂർത്തിയാക്കാൻ
ഗീത ടീച്ചറും, ഗ്രാമദീപം വായനശാലയും, ലിറ്റില്‍ കൈറ്റ്സും...
അകലങ്ങളിലെ കൂട്ടുകാരെത്തേടി ഇരുന്നോറോളം പകർത്തിയെഴുതിയ
ഹൈസ്കൂൾ നോട്ടുബുക്കുകൾ പാട്ടോലയിൽ നിന്നും യാത്ര തിരിച്ചു...!
8, 9, 10 എന്നീ ക്ലാസ്സുകൾക്കുള്ള സാമൂഹ്യശാസ്ത്രം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയുടെ മലയാള മീഡിയം നോട്ടുകൾ....
No comments:
Post a Comment