കൈറ്റ്
വൈസ് ചെയര്‍മാന്‍
കെ.
അന്‍വര്‍
സാദത്ത്
AICTഅന്താരാഷ്ട്ര അവാര്‍ഡ് ഏറ്റുവാങ്ങി
Our
Vice chairman Receiving AECT Award from Dr. Philip Harris, ED of
AECT
അമേരിക്ക
ആസ്ഥാനമായുള്ള Association
for Educational Communications and Technology (AECT) യുടെ
അന്താരാഷ്ട്ര വിഭാഗം
ഏര്‍പ്പെടുത്തിയ ഈ മേഖലയിലെ
സംഭാവനകള്‍ക്കുള്ള പുരസ്കാരം
കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.
അന്‍വര്‍
സാദത്തിനു ലഭിച്ചു.
വിദ്യാഭ്യാസ
വിനിമയ സാങ്കേതികവിദ്യാ
മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ്
പുരസ്കാരം.
ആദ്യമായാണ്
ഒരു ഇന്ത്യാക്കാരന് ഈ പുരസ്കാരം
ലഭിക്കുന്നത്.
ഒക്ടോബര്‍
26ന്
അമേരിക്കയിലെ കന്‍സാസ്
സിറ്റിയില്‍ നടന്ന ഇന്റര്‍
നാഷണല്‍ കണ്‍വെണ്‍ഷനില്‍
ശ്രീ.അന്‍വര്‍ സാദത്ത് അവാര്‍ഡ് ഏറ്റുവാങ്ങി.
എഡ്യുക്കേഷന്‍
ടെക്നോളജി,
ഇന്‍സ്ട്രക്ഷനല്‍
ഡിസൈനിങ്ങ് തുടങ്ങിയ മേഖലകളില്‍
ആഗോളതലത്തില്‍ മാനദണ്ഡങ്ങള്‍
നിശ്ചയിക്കുന്നതിനും പുതിയ
സംവിധാനങ്ങള്‍ അംഗീകരിക്കുന്നതിനുമുള്ള
പ്രഫഷനലുകളുടെ കൂട്ടായ്മയാണ്
AECT.
നിലവില്‍
കൈറ്റ് വൈസ് ചെയര്‍മാനും
എക്സിക്യുട്ടീവ് ഡയറക്ടറുമായ
ശ്രീ.കെ.അന്‍വര്‍
സാദത്ത് അക്ഷയ പദ്ധതി ഡയറക്ടര്‍,
യു.എന്‍.ഡി.പി.യുടെ
ഇ-കൃഷി
പദ്ധതി തലവന്‍,
ഐ.കെ.എം.ടെക്നിക്കല്‍
ഡയറക്ടര്‍,
ഐ.ടി.@സ്കൂളിന്റേയും
വിക്ടേഴ്സ് ചാനലിന്റേയും
എക്സിക്യുട്ടീവ് ഡയറക്ടര്‍,
ഇറാം
സയന്റിഫിക് സി.ഇ.ഒ.
തുടങ്ങിയ
പദവികള്‍ വഹിച്ചിട്ടുണ്ട്.
No comments:
Post a Comment