IT Mela Softwares


മലയാളം ടൈപ്പിംഗ് സോഫ്റ്റ്‍വെയർ –ശാരിക ഹെൽപ്പ് വീഡിയോ- Link

അനിമേഷൻ & പ്രോഗ്രാമിംഗ് സോഫ്റ്റ്‍വെയർ - Link


Wednesday, November 1, 2023

ലിറ്റിൽകൈറ്റ്സ് അവാർഡ് 2023

 8,9,10   ക്ലാസ്സുകളിലെ  ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് അംഗീകാരമായി മികച്ച യൂണിറ്റുകൾക്ക് സർക്കാർ പുരസ്കാരങ്ങൾ നൽകുന്നു. ഈ വർഷം മൂന്നു ബാച്ചും ഉള്ള സ്കൂളുകൾക്ക് അപേക്ഷിക്കാവുന്നതാണ്. നിശ്ചിതമാതൃകയിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഫോട്ടോയും(ഡിജിറ്റൽ രൂപത്തിൽ), അപേക്ഷയിൽ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങളുടെ അനുബന്ധരേഖകളും സമർപ്പിക്കണം. ദൈനംദിനപ്രവർത്തനങ്ങൾ, ക്യാമ്പുകളിലെ പങ്കാളിത്തം, ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷനുകൾ തുടങ്ങി ഒട്ടനവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാർഡ് നിർണ്ണയിക്കുക.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം :
1. അപേക്ഷഫോറം പൂരിപ്പിക്കുക.
2. അനുബന്ധരേഖകളും , ഫോട്ടോഗ്രാഫുകളും ഡിജിറ്റലായി തയ്യാറാക്കി അപേക്ഷ ഫോറത്തിലെ ചോദ്യനമ്പർ നാമമായുള്ള ഫോൾഡറുണ്ടാക്കി അത് CD യിലാക്കി നൽകുക
3. പ്രധാനഅധ്യാപകൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷ November 25നകം കൈറ്റിന്റെ ജില്ലാ ഓഫീസിൽ എത്തിക്കുക.

അപേക്ഷഫോറം ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

സർക്കുലർ - ലിങ്ക്

No comments:

Post a Comment