Prof: C. Raveendranath
ഓണാവധി
കഴിഞ്ഞ് ഈ മാസം 29
നു
നമ്മുടെ പൊതു വിദ്യാലയങ്ങൾ
തുറക്കുകയാണ്.
പ്രളയബാധിത
പ്രദേശങ്ങളിലെ നമ്മുടെ
പൊതുവിദ്യാലയങ്ങൾ പലതും
നാശനഷ്ടങ്ങൾ നേരിട്ടും മണ്ണും
ചെളിയും മാലിന്യങ്ങളും
വന്നടിഞ്ഞും പ്രവർത്തന
സജ്ജമല്ലാതായിരിക്കുകയാണ്.
ഒട്ടു
മിക്ക സ്കൂളുകളിലും ദുരിതാശ്വാസ
ക്യാമ്പുകൾ പ്രവർത്തിച്ചു
വരുന്നു.
ഈ
പ്രളയ ദുരിത കാലത്ത് പൊതു
വിദ്യാലയങ്ങൾ സമൂഹത്തിന്
ഇത്രയേറെ പ്രയോജനപ്രദമായി
എന്നതിൽ നമുക്കെല്ലാം
അഭിമാനിക്കാം.
ദുരിതാശ്വാസ
ക്യാമ്പുകൾ പിരിച്ചു വിട്ട
ഇടങ്ങളിലും വിദ്യാലയങ്ങളെ
പ്രവർത്തന സജ്ജമാക്കാൻ നമ്മുടെ
കൂട്ടായ ശ്രദ്ധ ആവശ്യമാണ്.
ഈ
പശ്ചാത്തലത്തിലാണ് പൊതു
വിദ്യാഭ്യാസ വകുപ്പിന്റെ
നേതൃത്വത്തിൽ ഈ മാസം 26,
27, 28 തീയതികളിൽ
പ്രളയ ബാധിത പ്രദേശങ്ങളിലെ
പൊതു വിദ്യാലയങ്ങളെ പ്രവർത്തന
സജ്ജമാക്കാൻ സന്നദ്ധ സേവനയജ്ഞം
നടത്താൻ നിശ്ചയിച്ചിട്ടുള്ളത്.
പൊതു
വിദ്യാഭ്യാസ വകുപ്പിലെ എല്ലാ
അധ്യാപകരും ഇതര ജീവനക്കാരും
പൂർവ്വ വിദ്യാർത്ഥികളും
രക്ഷിതാക്കളും പൊതു പ്രവർത്തകരും
സംയുക്തമായി കൈകോർത്ത് ഈ
മഹത്തായ യജ്ഞം വിജയിപ്പിക്കണമെന്ന്
അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment