ഹരിതവിദ്യാലയം റിയാലിറ്റി ഷോ -2025


ഹരിതവിദ്യാലയം റിയാലിറ്റി ഷോ -2025
Online അപേക്ഷ നൽകേണ്ട അവസാനതിയ്യതി - 20/11/2025

Online അപേക്ഷ https://hv.kite.kerala.gov.in/ ഈ ലിങ്കിലൂടെ സമർപ്പിക്കാം.



Monday, July 16, 2018


ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി / വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി

കമ്പ്യൂട്ടര്‍ ലാബുകള്‍ക്ക് ലാപ്‌ടോപ് വിതരണം


പാലക്കാട് ജില്ലയിലെ ഹൈസ്ക്കൂള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളിലെ കമ്പ്യൂട്ടര്‍ ലാബുകളിലേക്ക് ഉള്ളടക്കം ചെയ്ത ലിസ്റ്റ് അനുസരിച്ച് ലാപ് ടോപ്പുകള്‍ വിതരണം ചെയ്യുന്നു.


കൂടാതെ പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും മണ്ണാര്‍ക്കാട് സബ് ജില്ലയില്‍ നിന്നും ഹാര്‍‍ഡ് വെയര്‍ ക്ലിനിക്കില്‍ എത്തിച്ച ഉപകരണങ്ങളില്‍ നന്നാക്കിയവയുടെ വിതരണവും ആ ദിവസങ്ങളില്‍ നടക്കും. ആയത് മടക്കി വാങ്ങുവാന്‍ സ്റ്റോക്ക് റജിസ്റ്ററുംക്ലിനിക്കില്‍ നല്‍കിയ രസീതും നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്.


സമയക്രമം

ജൂലൈ 19 9.30 AM മുതല്‍ 4PM വരെ ഒറ്റപ്പാലം മണ്ണാര്‍ക്കാട് വിദ്യാജില്ലകള്‍
ജൂലൈ 20 9.30 AM മുതല്‍ 4PM വരെ പാലക്കാട് വിദ്യാജില്ല

പ്രത്യേക ശ്രദ്ധക്ക്

ഹൈടെക് പദ്ധതിയുടെ ഭാഗമായി ഇതുവരെ ഉപകരണങ്ങള്‍ ലഭിക്കാത്ത വിദ്യാലയങ്ങള്‍ നിര്‍ബ്ബന്ധമായും 200 രൂപയുടെ മുദ്രപത്രത്തില്‍ ധാരണാപത്രം തയ്യാറാക്കി കൊണ്ടു വരേണ്ടതാണ്.

അതതു വിഭാഗങ്ങള്‍ തങ്ങളുടെ ഓഫീസ് സീലുംസ്ഥാപന മേധാവി നേരിട്ടു വരാത്ത സാഹചര്യത്തില്‍ Authorization Letterഉം വിതരണ ദിവസം തന്നെ കൊണ്ടു വന്നാല്‍ മാത്രമേ ഉപകരണങ്ങള്‍ ലഭിക്കുകയുള്ളൂ. നിശ്ചയിച്ച തിയ്യതിയില്‍ തന്നെ ഉപകരണങ്ങള്‍
കൈപ്പറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണ്ടതാണ്.

No comments:

Post a Comment