ലിറ്റിൽ കൈറ്റ് ബാച്ച് (2025-28)

ലിറ്റിൽകൈറ്റ് അംഗങ്ങളാകാൻ ജൂൺ 17 വരെ അപേക്ഷിക്കാം. ആപ്റ്റിട്ട്യൂഡ് ടെസ്റ്റ് ജൂൺ 25 ന്

Friday, August 10, 2018


ടെക്നോളജി സഭ 2018

ദേശീയ അവാര്‍ഡ് കൈറ്റിന്


 
ദേശീയതലത്തില്‍ മികച്ച രീതിയില്‍ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ടെക്നോളജി സഭ ദേശീയ അവാര്‍ഡ് 2018 വിദ്യാഭ്യാസ വകുപ്പിലെ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന് (കൈറ്റ്) ലഭിച്ചു. ലോകത്തിനു തന്നെ മാതൃകയായ നമ്മുടെ പൊതു വിദ്യാലയങ്ങളിപ്പോൾ മാറ്റത്തിന്റെ ഏറ്റവും മികച്ച ഘട്ടത്തിലെത്തി നിൽക്കുകയാണ്. ഇതിന് സർവ്വവിധമായ പിന്തുണകളും നൽകുന്ന സ്ഥാപനങ്ങളിൽ ഒന്ന് KITE ആണ്. 45000 ക്ലാസ്‌മുറികള്‍ ഹൈടെക്കാക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് 'മികച്ച എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍സ്' വിഭാഗത്തില്‍ കൈറ്റിന് ദേശീയ അവാര്‍ഡ് ലഭിച്ചത്.

കഴിഞ്ഞ വർഷത്തെ സംസ്ഥാന കലോൽസവ വിശേഷങ്ങളൊരുക്കിയ പൂമരവും പരീക്ഷാ ഫലങ്ങൾ വിരൽ തുമ്പിലെത്തിച്ച സഫലവും KITE ന്റെ മികവുറ്റ പ്രവർത്തനങ്ങളായിരുന്നു. ......

45000 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കിയത്.....

13786 സ്ക്കൂളുകളിൽ ബ്രോഡ് ബാൻഡ് കണക്ഷൻ അഡ്മിനിസ്ട്രേറ്റീവ് മോണിറ്റിംഗിനള്ള സമ്പൂർണ്ണ സ്ക്കൂൾ മാനേജ്മെന്റ് സിസ്റ്റം.....

15000 സ്കൂളുകളെ കോർത്തിണക്കി പങ്കാളിത്വ രൂപത്തിലുള്ള വിവരശേഖരണവും വിദ്യാഭ്യാസവും സാധ്യമാക്കിയ സ്കൂൾ വിക്കി.....

ഹാർഡ് വെയർ ക്ലിനിക്കുകൾ.....

E മാലിന്യ നിർമ്മാർജന പദ്ധതി എന്നിവയും ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി...

പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്നതു കൊണ്ട് ലഭിക്കുന്ന ഗണ്യമായ സാമ്പത്തിക ലാഭം ....

ഒരു ലക്ഷത്തോളം അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐടി ശൃംഖല ലിറ്റിൽ കൈറ്റ്സ്...... കേരളത്തിലെ 1990 ൽ ലധികം സ്കൂളുകളിൽ രൂപീകരിച്ചു കഴിഞ്ഞു.

ഡിജിറ്റൽ രൂപത്തിൽ വിഷയങ്ങൾ ക്രമീകരിക്കാനും വിഭവങ്ങൾ പ്രയോജനപ്പെടുത്താനുമായി സമഗ്ര റിസോർസ് പോർട്ടൽ...

എട്ട് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന ഒരു ലക്ഷത്തോളം അദ്ധ്യാപകർക്ക് പ്രത്യേക IT പരിശീലനം.......

5.. 6... 7... ക്ലാസുകളിലേക്ക് വിവിധ വിഷയങ്ങളുടെICT സാധ്യതകൾ സംഗ്രഹിച്ച് തയ്യാറാക്കിയ e @ വിദ്യ എന്ന പേരിലുള്ള പാഠപുസ്തകങ്ങൾ....

നമ്മുടെ സ്കൂളുകളിൽ പ്രാവർത്തികമായി കൊണ്ടിരിക്കുന്ന ഡിജിറ്റൽ സ്റ്റുഡിയോ എന്ന മികവുറ്റ ആശയം ....മുഴുവൻ സ്കൂളുകളിലും ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കുന്നതിനുള്ള റെക്കോഡിങ്ങ് ക്യാമറകൾ വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്തുന്നതിനുള്ള ദ്രുത നടപടികൾ ......പട്ടിക തുടരുകയാണ്...........

വെള്ളിയാഴ്ച (ആഗസ്റ്റ് 10) വിശാഖപട്ടണത്ത് വെച്ച്
നടന്ന ടെക്നോളജി സഭ കോണ്‍ഫറന്‍സില്‍ വെച്ച് കൈറ്റ് വൈസ് ചെയര്‍മാന്‍ ശ്രീ
കെ. അന്‍വര്‍ സാദത്ത് UlDAl ചെയർമാൻ ശ്രീ . J . സത്യനാരായണ റാവുവിൽ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയതലത്തില്‍ അംഗീകാരം നേടാന്‍ പങ്കുവഹിച്ച എല്ലാവരേയും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിനന്ദിച്ചു.


No comments:

Post a Comment