ലിറ്റിൽ കൈറ്റ് ബാച്ച് (2025-28)

ലിറ്റിൽകൈറ്റ് അംഗങ്ങളാകാൻ ജൂൺ 17 വരെ അപേക്ഷിക്കാം. ആപ്റ്റിട്ട്യൂഡ് ടെസ്റ്റ് ജൂൺ 25 ന്

Wednesday, August 15, 2018


ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ്

പ്രത്യേക അഭിരുചി പരീക്ഷ


ലിറ്റില്‍ കൈറ്റ്സ് സ്കൂള്‍തല പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ഓരോ യൂണിറ്റില്‍ നിന്നും നാല് കുട്ടികളെ വീതം ഉപജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ കുട്ടികളെക്കൂടാതെ പ്രോഗ്രാമിങ്ങ് അഭിരുചിയുള്ള വിദ്യാര്‍ത്ഥികളെക്കൂടി ഉപജില്ലാക്യാമ്പില്‍ പങ്കെടുപ്പിക്കേണ്ടതുണ്ട്. അതിനായി യൂണിറ്റ് തലത്തില്‍ ക്വിസ്സ് മാതൃകയില്‍ പ്രത്യേക അഭിരുചിപരീക്ഷ 2018 ആഗസ്റ്റ് 17ന് ഓരോ യൂണിറ്റും നടത്തേണ്ടതാണ്. ചോദ്യങ്ങള്‍ കൈറ്റ് നല്‍കുന്നതാണ്. 25 പേരില്‍ കുറവ് ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളുള്ള യൂണിറ്റുകള്‍ രണ്ടും, 25 പേരില്‍ കൂടുതല്‍ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളുള്ള യൂണിറ്റുകള്‍ നാലും കുട്ടികളെ വീതമാണ് തെരഞ്ഞെടുക്കേണ്ടത്.വിശദവിവരങ്ങള്‍ക്ക് സര്‍ക്കുലര്‍ കാണുക

ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകള്‍ സെപ്റ്റം 14, 15 തിയ്യതികളില്‍ ജില്ലയിലെ വിവിധ സെന്ററുകളില്‍ നടക്കുന്നതാണ്. വിശദാംശങ്ങള്‍ അറിയിക്കുന്നതാണ്.

ഉപജില്ലാതലത്തിലേക്ക് തെരെഞ്ഞെടുത്ത മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ നിശ്ചിത ഫോര്‍മാറ്റില്‍ സെപ്തബര്‍ ഒന്നിനകം drcpkd@gmail.com എന്ന വിലാസത്തില്‍ അയക്കുവാന്‍ അഭ്യര്‍ഥിക്കുന്നു. pdf format, Scanned copy തുടങ്ങി മറ്റു വിധേന അയക്കുന്ന വിവരങ്ങള്‍ ശേഖരിക്കുവാന്‍ കഴിയുന്നതല്ല

ഉപജില്ലാതല ക്യാമ്പിനുള്ള കുട്ടികളുടെ വിവരങ്ങളയക്കാനുള്ള ഫോര്‍മാറ്റ്
.


No comments:

Post a Comment