ഹൈടെക് ഓണ്‍ലൈന്‍ കംപ്ലെയിന്റ് രജിസ്ട്രേഷന്‍
ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി സ്കൂളുകള്‍ക്ക് ലഭ്യമാക്കിയിരിക്കുന്ന എല്ലാ ഉപകരണങ്ങള്‍ക്കും (നെറ്റ് വര്‍ക്കിങ്ങ് ഉള്‍പ്പടെ) 5 വര്‍ഷത്തെ വാറണ്ടി ഉറപ്പുവരുത്തിയിട്ടുണ്ട്. USB Speaker ഒഴികെയുള്ള ഉപകരണങ്ങള്‍ക്ക് ഓണ്‍സൈറ്റ് വാറണ്ടിയും സ്പീക്കറിന് ക്യാരി ഇന്‍ വാറണ്ടിയുമാണുള്ളത്. അതിനാല്‍ സ്പീക്കറിന് ഉണ്ടാകുന്ന കേട്പാട് പരിഹരിക്കുന്നതിന് പരാതി രജിസ്റ്റര്‍ ചെയ്യുകയും സ്പീക്കര്‍ കൈറ്റ് ജില്ലാ കേന്ദ്രത്തില്‍ (DRC Palakkad) എത്തിച്ച് റീപ്ലെയ്സ് ചെയ്യേണ്ടതുമാണ്. പരാതികള്‍ യഥാസമയം പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍ പരാതി രജിസ്ട്രേഷന്‍ (kite.kerala.gov.in/support), കോള്‍ സെന്റര്‍ സംവിധാനം (ടോള്‍ ഫ്രീനമ്പര്‍ 18004256200)എന്നിവ കൈറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് സര്‍ക്കുലറും യൂസര്‍ മാനുവലും കാണുക. ഹൈടെക് സ്കൂള്‍ പദ്ധതി പ്രകാരം വിതരണം ചെയ്ത ഉപകരണങ്ങള്‍ക്കാണ് ഈ പോര്‍ട്ടലും കോള്‍സെന്ററും ബാധകമാവുന്നത്. മറ്റു സ്കീമുകളില്‍ IT@School (KITE)വിതരണം ചെയ്ത ഉപകരണങ്ങള്‍ക്ക് sc.keltron.org എന്ന പോര്‍ട്ടലും 04714094445 എന്ന ഫോണ്‍ നമ്പരുമാണ് ഉപയോഗിക്കേണ്ടത്
സര്‍ക്കുലര്‍, യൂസര്‍ മാനുവല്‍ എന്നിവ ഇവിടെ
No comments:
Post a Comment