ലിറ്റില്‍ കൈറ്റ്സ് -സബ്ജില്ല ക്യാമ്പ്
പാലക്കാട് ജില്ലയിലെ 12 സബ്ജില്ലകളിലായി ഷെഡ്യൂള്‍ ചെയ്ത 21 ക്യാമ്പുകളിലെ ആദ്യത്തെ 11 ക്യാമ്പുകളുടെ പരിശീലനം സെപ്തംമ്പര്‍ 29,30 തിയ്യതികളിലായി നടന്നു.കുട്ടികള്‍ വളരെ ആവേശപൂര്‍വ്വം ഇതില്‍ പങ്കെടുത്തു.നൂറു ശതമാനം ഹാജര്‍ ആണ് ക്യാമ്പുകളില്‍ ഉണ്ടായിരുന്നത്.എല്ലാ RP മാരും കൃത്യമായ പ്ലാനിംഗോടെ തന്നെയാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തത്. എന്നാല്‍ മിക്ക ക്യാമ്പുകളിലും എത്തിയ കുട്ടികളുടെ കൈയ്യിലെ ലാപ് ടോപ്പില്‍ SCRATCH 2,TUPI TUBE DESK,MIT APP INVENTOR എന്നിവ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നില്ല എന്നതിനാല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി കുറെ സമയം ചെലവിടേണ്ടി വന്നു.
ബാക്കിയുള്ള 10 ക്യാമ്പുകള്‍ ഒക്ടോബര്‍ 6,7 തിയ്യതികളിലായി നടക്കുകയാണ്.ഈ ക്യാമ്പില്‍ പങ്കെെടുക്കുന്ന കുട്ടികള്‍ കൊണ്ടുവരുന്ന ലാപ്‌ടോപ്പില്‍ ഇവ നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കാന്‍ ലിറ്റില്‍കൈറ്റ് മാസ്റ്റര്‍മാര്‍ ശ്രദ്ധിക്കേണ്ടതാണ്.
ലിറ്റില്‍കൈറ്റ് മാസ്റ്റര്‍മാരുടെ രണ്ടാംഘട്ട പരിശീലനത്തില്‍ നല്‍കിയ SOFTWARE എന്ന ഫോള്‍ഡറിലെ install.sh പ്രവര്‍ത്തിപ്പിച്ച് ഇവ അപ്‍ഡേറ്റ് ചെയ്യാം.
ഇവ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താഴെ നല്‍കുന്ന ലിങ്കുകളില്‍ നിന്ന് .deb ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് double click ലൂടെ ഇന്‍സ്റ്റാള്‍ ചെയ്യാം
SCRATCH 2
https://drive.google.com/open?id=1EQG9OHhmWCYO3O46Vul_1W-Gs75wkW_o
TUPI TUBE DESK
https://drive.google.com/open?id=1AIuXSIUArmApNxT45YL5mBJ-jUiF-l75
MIT APP
https://drive.google.com/open?id=12tBpaBPH0jmdC58ZMLlfGnLBYU_SWhRf
TUPI TUBE ഇന്‍സ്റ്റാള്‍ ചെയ്ത് പഴയ TUPI 2D ആക്കണമെന്നുള്ളവര്‍ക്ക് താഴെ നല്‍കുന്ന ലിങ്കില്‍ നിന്ന് ലഭിക്കുന്ന ഫോള്‍ഡര്‍ സേവ് ചെയ്ത് അതിലെ install.sh പ്രവര്‍ത്തിപ്പിക്കുക.
https://drive.google.com/open?id=1S96VBWr2wFudeGxBsjXMIAHzYBIiptdg
No comments:
Post a Comment